നവലിബറൽ ആശയങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ സ്ത്രീകൾ മുന്നിട്ടറങ്ങണം – എം.ജിഎം സമ്മേളനം

കുവൈത്ത് സിറ്റി:

സാമുഹ്യ-കുടുബ ബന്ധങ്ങളെ ശിഥിലമാക്കി സാംസ്കാരിക ജീർണതകളിലേക്ക് നയിക്കുന്ന നവലിബറൽ ആശയങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ സ്ത്രീ മുന്നേറ്റം അനിവാര്യമാണെന്ന് എംജിഎം വനിതാ സമ്മേളനം ആവശ്യപ്പെട്ടു.   “വിശ്വ മാനവികതക്ക് വേദ വെളിച്ചം” എന്ന പ്രമേയത്തിൽ  ഫെബ്രുവരി 15, 16, 17, 18 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കുവൈത്ത് തല പ്രചരണ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റിയുടെ കീഴിലുള്ള മുജാഹിദ് ഗേൾസ് മൂവ്മെൻ് (എം.ജി.എം) സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ സമ്മേളനം സംഘടിപ്പിച്ചത്.

സമ്മേളനത്തിൽ അമേരിക്കൻ – കൗൺസിലിംഗ് സൈക്കോളജിസ്റ്റും ബിഹേവിയർ അനലിസ്റ്റുമായ റസിയ നിസാർ, കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർക്കസ്സുദ്ദഅ് വ)  സംസ്ഥാന സെക്രട്ടറി ഫൈസൽ നന്മണ്ട എന്നിവർ യഥാക്രമം സ്ത്രീകളിലെ മാനസിക സമ്മർദ്ദവും പരിഹാരവും, സ്ത്രീ- ഖുർആൻ ആദരിച്ച ബഹുമുഖ പ്രതിഭ എന്നീ വിഷയങ്ങളിൽ സംസാരിച്ചു.
ഐ.ഐ.സി കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം, എം.ജി.എം സാരഥികളായ ഡോ. ലബീബ,  ഗനീമ റഫീഖ്, ഷൈബി നബീൽ, ലമീസ് ബാനു, ഖൈറുന്നീസ അസീസ്, ഐവ സാരഥിയായ ഹഫ്സ ഇസ്മാഈൽ  എന്നിവർ സംസാരിച്ചു.   ബേബി സിദ്ധീഖ്, ഷെറീന പേക്കാടൻ,  സൌദത്ത് എ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.

മദ്രസ്സയിലെ അഞ്ച്, ഏഴ് ക്ലാസുകളിൽ നിന്ന് വിജിയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സംഗമത്തിൽ നടന്നു.

Related Posts

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

കുവൈറ്റ് സിറ്റി:ഹൃസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കേരളം ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് സുലൈമാൻ മദനിക്ക് കുവൈറ്റ് എയർപോർട്ടിൽ സ്വീകരണം നൽകി. കേന്ദ്ര നേതാക്കളായ സിദ്ദീഖ് മദനി, യൂനുസ് സലീം, മനാഫ് മാത്തോട്ടം, അയ്യൂബ് ഖാൻ, ടി.എം. അബ്‌ദുൽ റഷീദ്, നബീൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഖുർആൻ ലേണിംഗ് സ്കൂൾ പരീക്ഷ; യൂനുസ് സലീം ഹർശാബി എന്നിവർക്ക് ഒന്നാംറാങ്ക്

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

ഐ ഐ സി മദ്രസ സ്പോർട്സ് ഫെസ്റ്റ് നവംബർ 14, 15, തിയ്യതികളിൽ വഫ്രയിൽ നടക്കും

ഐ ഐ സി മദ്രസ സ്പോർട്സ് ഫെസ്റ്റ് നവംബർ 14, 15, തിയ്യതികളിൽ വഫ്രയിൽ നടക്കും

ഐ ഐ സി ആദർശ കുടുംബ സംഗമം വെള്ളിയാഴ്ച റിഗ്ഗഈ ഓഡിറ്റോറിയത്തിൽ

ഐ ഐ സി ആദർശ കുടുംബ സംഗമം വെള്ളിയാഴ്ച റിഗ്ഗഈ ഓഡിറ്റോറിയത്തിൽ

ഐ ഐ സി ഖുർആൻ പഠിതാക്കളുടെ കേന്ദ്ര പരീക്ഷ നടത്തി

ഐ ഐ സി ഖുർആൻ പഠിതാക്കളുടെ കേന്ദ്ര പരീക്ഷ നടത്തി

ഐ ഐ സി “മീറ്റ് ദ സ്കോളർ ” പ്രോഗ്രാം നവംബർ 6 വ്യാഴാഴ്ച്ച

ഐ ഐ സി “മീറ്റ് ദ സ്കോളർ ” പ്രോഗ്രാം നവംബർ 6 വ്യാഴാഴ്ച്ച