ഫലസ്തീൻ ; സമാധാനം പുനഃസ്ഥാപിക്കാൻ അറബ് രാജ്യങ്ങൾ മുന്നിട്ടിറങ്ങണം – ഐ.ഐ.സി ബസ്വീറ സംഗമം 

കുവൈത്ത് സിറ്റി :

ഫലസ്തീനികള്‍ക്കിടയില്‍ വലിയ ദുരിതം സൃഷ്ടിച്ച ഗസ്സയിലെ ഇസ്രായേല്‍ ഉപരോധം അവസാനിപ്പിക്കാൻ അറബ് രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്ന്  “വിശ്വ മാനവികതക്ക് വേദ വെളിച്ചം” എന്ന പ്രമേയത്തിൽ 2024 ജനുവരി 25, 26, 27, 28 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദഅ് വ വകുപ്പിന് കീഴിൽ സംഘടിപ്പിക്കുന്ന ബസ്വീറ സംഗമം ആവശ്യപ്പെട്ടു. 2007 മുതല്‍ ഗസ്സ ഉപരോധത്തിലാണ്. ഒരു തുറന്ന ജയിലിനെപ്പോലെയാണ് ഗസ്സയിലെ ജീവിതം. ദാരിദ്ര്യം, തൊഴിലില്ലായ്മ, അവശ്യ സേവനങ്ങളുടെ അപര്യാപ്തത തുടങ്ങിയവ ഗസ്സയെ ശ്വാസം മുട്ടിക്കുകയാണ്. ചരക്കുകളുടെയും ആളുകളുടെയും ഗതാഗതം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരപരാധികളായ ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തിന് മേല്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഈ പ്രഹരം അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനാനുവാദത്തോട് കൂടിയാണെന്ന് ബസ്വീറ സംഗമം സൂചിപ്പിച്ചു. അതിനിടയിലാണ് അറബ് രാഷ്ട്രങ്ങള്‍ക്ക് ഇസ്രായേലുമായി നയതന്ത്രബന്ധം സാധാരണമാക്കാനുള്ള അബ്രഹാം അക്കോഡ് അമേരിക്കയുടെ നേതൃത്വത്തില്‍ പ്രാവര്‍ത്തികമാകുന്നത്. ഒരു രാജ്യം ഉപരോധത്തില്‍ വീര്‍പ്പുമുട്ടുമ്പോള്‍, അതിന് പരിഹാരമില്ലാതെ നടക്കുന്ന ഏത് സമാധാന ചര്‍ച്ചകളും വഴിമുട്ടുക സ്വാഭാവികമാണ്. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴി സ്വതന്ത്രമായ ഫലസ്തീന്‍ രാഷ്ട്രമാണ്. അതിന് അറബ് രാജ്യങ്ങൾ ക്രിയാത്മകമായ ഇടപെടലുകൾ നടത്തണം. അറബ് രാജ്യങ്ങളെ മൊത്തത്തിൽ അസ്ഥിരപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് ഇത് പടരാതിരിക്കാനുള്ള ജാഗ്രത പാലിക്കേണ്ടതുമുണ്ട്. ഐ.ഐ.സി ബസ്വീറ സംഗമം വിശദീകരിച്ചു. 

സംഗമത്തിൽ ഫലസ്തീൻ വംശഹത്യയും ലോകത്തെ വിസ്മയിപ്പിക്കുന്ന ചെറുത്ത് നിൽപും എന്ന വിഷയത്തിൽ പി.വി അബ്ദുൽ വഹാബ് സംസാരിച്ചു. ശ്രോതാക്കളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഖുർആൻ ചിന്തകൾ, പുസ്തക പരിചയം എന്നീ സെഷനുകൾക്ക് അബ്ദുൽ അസീസ് സലഫി, ഹർശ ശരീഫ് എന്നിവർ നേതൃത്വം നൽകി. 

ഐ.ഐ.സി കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻര് സിദ്ധീഖ് മദനി, ട്രഷറർ അനസ് മുഹമ്മദ്, മനാഫ് മാത്തോട്ടം, നാസർ മുട്ടിൽ, ഷാനബ് പേരാമ്പ്ര എന്നിവർ സംസാരിച്ചു. 

Related Posts

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

കുവൈറ്റ് സിറ്റി:ഹൃസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കേരളം ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് സുലൈമാൻ മദനിക്ക് കുവൈറ്റ് എയർപോർട്ടിൽ സ്വീകരണം നൽകി. കേന്ദ്ര നേതാക്കളായ സിദ്ദീഖ് മദനി, യൂനുസ് സലീം, മനാഫ് മാത്തോട്ടം, അയ്യൂബ് ഖാൻ, ടി.എം. അബ്‌ദുൽ റഷീദ്, നബീൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഖുർആൻ ലേണിംഗ് സ്കൂൾ പരീക്ഷ; യൂനുസ് സലീം ഹർശാബി എന്നിവർക്ക് ഒന്നാംറാങ്ക്

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

ഐ ഐ സി മദ്രസ സ്പോർട്സ് ഫെസ്റ്റ് നവംബർ 14, 15, തിയ്യതികളിൽ വഫ്രയിൽ നടക്കും

ഐ ഐ സി മദ്രസ സ്പോർട്സ് ഫെസ്റ്റ് നവംബർ 14, 15, തിയ്യതികളിൽ വഫ്രയിൽ നടക്കും

ഐ ഐ സി ആദർശ കുടുംബ സംഗമം വെള്ളിയാഴ്ച റിഗ്ഗഈ ഓഡിറ്റോറിയത്തിൽ

ഐ ഐ സി ആദർശ കുടുംബ സംഗമം വെള്ളിയാഴ്ച റിഗ്ഗഈ ഓഡിറ്റോറിയത്തിൽ

ഐ ഐ സി ഖുർആൻ പഠിതാക്കളുടെ കേന്ദ്ര പരീക്ഷ നടത്തി

ഐ ഐ സി ഖുർആൻ പഠിതാക്കളുടെ കേന്ദ്ര പരീക്ഷ നടത്തി

ഐ ഐ സി “മീറ്റ് ദ സ്കോളർ ” പ്രോഗ്രാം നവംബർ 6 വ്യാഴാഴ്ച്ച

ഐ ഐ സി “മീറ്റ് ദ സ്കോളർ ” പ്രോഗ്രാം നവംബർ 6 വ്യാഴാഴ്ച്ച