വസന്തവേളയായ  റമളാനിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക – എം. അഹ് മദ് കുട്ടി മദനി

ആത്മീയോൽകർഷത്തിൻറെയും ആത്മ സംസ്കരണത്തിൻറെയും വസന്തവേളയായ പരിശുദ്ധ റമളാനിനെ ക്രിയാത്മകമായും ഫലപ്രദമായും ഉപയോഗപ്പെടുത്താൻ വ്യക്തിഗത പ്ലാനുകളും ആസൂത്രണങ്ങളും നടത്തണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) മർക്കസ്സുദ്ദഅ് വ സംസ്ഥാന ട്രഷറർ എം. അഹ് മദ് കുട്ടി മദനി പറഞ്ഞു. ഇന്ത്യൻ ഇസ് ലാഹി  സെൻ്റർ ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേന്ദ്ര ഇഫ്ത്വാർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവകുലത്തിൻറെ രക്ഷാകവചമായി അള്ളാഹു അവതരിപ്പിച്ച വിശുദ്ധ ഗ്രന്ഥത്തെ മനുഷ്യരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി, ചോദ്യങ്ങൾക്കുള്ള ഉത്തരമായി, സംശയങ്ങൾക്കുള്ള നിവാരണമായി, ആത്മസംഘർഷങ്ങൾക്കുള്ള ശമനമായി ജനങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്താൻ നമ്മുക്ക് കഴിയണം. ഇസ്ലാമിക സാഹോദര്യത്തിൻറെ തിണ്ണബലത്തിൽ മാനവിക സാഹോദര്യത്തെ വാരിപുണരാൻ നമ്മുക്കാവണം. പരസ്പരം സഹായത്തിൻറെയും സഹകരണത്തിൻറെ മാസമായി റമളാനിൽ ദുരിതമനുഭവിക്കുന്നവർക്ക് തണലാകാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും സാധിക്കണം- അഹ് മദ് കുട്ടി മദനി വിശദീകരിച്ചു.
ഇന്ത്യൻ ഇസ് ലാഹി  സെൻ്റർ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ഓഗനൈസിംഗ് സെക്രട്ടറി അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു. ഹാഷിൽ യൂനുസ് ഖിറാഅത്ത് നടത്തി. 

Related Posts

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

കുവൈറ്റ് സിറ്റി:ഹൃസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കേരളം ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് സുലൈമാൻ മദനിക്ക് കുവൈറ്റ് എയർപോർട്ടിൽ സ്വീകരണം നൽകി. കേന്ദ്ര നേതാക്കളായ സിദ്ദീഖ് മദനി, യൂനുസ് സലീം, മനാഫ് മാത്തോട്ടം, അയ്യൂബ് ഖാൻ, ടി.എം. അബ്‌ദുൽ റഷീദ്, നബീൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഖുർആൻ ലേണിംഗ് സ്കൂൾ പരീക്ഷ; യൂനുസ് സലീം ഹർശാബി എന്നിവർക്ക് ഒന്നാംറാങ്ക്

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

ഐ ഐ സി മദ്രസ സ്പോർട്സ് ഫെസ്റ്റ് നവംബർ 14, 15, തിയ്യതികളിൽ വഫ്രയിൽ നടക്കും

ഐ ഐ സി മദ്രസ സ്പോർട്സ് ഫെസ്റ്റ് നവംബർ 14, 15, തിയ്യതികളിൽ വഫ്രയിൽ നടക്കും

ഐ ഐ സി ആദർശ കുടുംബ സംഗമം വെള്ളിയാഴ്ച റിഗ്ഗഈ ഓഡിറ്റോറിയത്തിൽ

ഐ ഐ സി ആദർശ കുടുംബ സംഗമം വെള്ളിയാഴ്ച റിഗ്ഗഈ ഓഡിറ്റോറിയത്തിൽ

ഐ ഐ സി ഖുർആൻ പഠിതാക്കളുടെ കേന്ദ്ര പരീക്ഷ നടത്തി

ഐ ഐ സി ഖുർആൻ പഠിതാക്കളുടെ കേന്ദ്ര പരീക്ഷ നടത്തി

ഐ ഐ സി “മീറ്റ് ദ സ്കോളർ ” പ്രോഗ്രാം നവംബർ 6 വ്യാഴാഴ്ച്ച

ഐ ഐ സി “മീറ്റ് ദ സ്കോളർ ” പ്രോഗ്രാം നവംബർ 6 വ്യാഴാഴ്ച്ച