കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര ഈദ് സുദിനത്തിൽ വഫ്രയിലേക്ക് പിക് നിക് സംഘടിപ്പിച്ചു. കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർക്ക് വൈവിധ്യമായ മത്സരങ്ങൾ സംഘടിപ്പിച്ചു.
പിക് നിക് ഐ.ഐ.സി വൈസ് പ്രസിഡൻറ് സിദ്ധീഖ് മദനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, ട്രഷറർ അനസ് മുഹമ്മദ്, സെക്രട്ടറിമാരായ അബ്ദുറഹിമാൻ, അയ്യൂബ് ഖാൻ, അബ്ദുൽ നാസർ മുട്ടിൽ, അബ്ദുറഷീദ്. ടി.എം, നബീൽ ഫറോഖ്, സൈദ് മുഹമ്മദ് റഫീഖ്, ഷെർഷാദ് പുതിയങ്ങാടി, റോഷൻ, ജംഷീർ നിലമ്പൂർ, മുനീർ കൊണ്ടോട്ടി, ഇമ്രാൻ കൊയിലാണ്ടി, അബ്ദുൽ ഗഫൂർ പെരുമ്പിലാവ്, മുഹമ്മദ് കെ.സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.






