ചെറുപ്രായം മുതല്‍ നല്ലശീലങ്ങളും ഗുണങ്ങളും പഠിച്ചുവളരണം – റിഹാസ് പുലാമന്തോൾ


കുവൈത്ത് സിറ്റി : ചെറുപ്രായം മുതല്‍ നല്ലശീലങ്ങളും ഗുണങ്ങളും പഠിച്ചുവളര്‍ന്ന് അത് ജീവിതത്തില്‍ നിരന്തരം ശീലിച്ചുപോന്നാല്‍ അയാള്‍ ഭാവിയില്‍ ഒരു ഉത്തമ പൗരനായി കുടംബത്തിനും രാജ്യത്തിനും മാര്‍ഗദീപമാകുമെന്നതില്‍ സംശയമില്ലെന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് റിഹാസ് പുലാമന്തോൾ പറഞ്ഞു. സാൽമിയ ഇസ്ലാഹി മദ്രസ്സ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യബോധം പകര്‍ന്നു നല്‍കല്‍ കുടുംബത്തില്‍നിന്ന് തുടങ്ങണം. മാതാപിതാക്കള്‍ ആദ്യം മക്കള്‍ക്ക് അനുകരണീയ മാതൃകകളാകണം. എന്നിട്ട് മക്കള്‍ക്ക് നല്ല ശീലങ്ങള്‍ പഠിപ്പിക്കണം. നിര്‍ബന്ധപൂര്‍വം അത് അനുസരിപ്പിക്കുകയും വേണം. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലുള്ള ഭീകരപ്രവര്‍ത്തനങ്ങളെ നിരാകരിക്കുവാനും മൂല്യനിബദ്ധമായ ജീവിതം നയിക്കുവാനും യഥാര്‍ഥ മതവിശ്വാസിക്കെ കഴിയൂ. റിഹാസ് സൂചിപ്പിച്ചു.
മദ്രസ്സ പ്രിൻസിപ്പൾ അൽ അമീൻ സുല്ലമി അധ്യക്ഷത വഹിച്ചു. ഐ.ഐ.സി ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, ട്രഷറർ അനസ് മുഹമ്മദ്, ഷെർഷാദ് കോഴിക്കോട് എന്നിവർ സംസാരിച്ചു.

പുതിയ അധ്യയന വർഷത്തെ അഡ്മിഷനും വിശദ വിവരങ്ങൾക്കും ബന്ധപ്പെടുക- 51593710, 96658400, 6582 9673

Related Posts

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

കുവൈറ്റ് സിറ്റി:ഹൃസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കേരളം ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് സുലൈമാൻ മദനിക്ക് കുവൈറ്റ് എയർപോർട്ടിൽ സ്വീകരണം നൽകി. കേന്ദ്ര നേതാക്കളായ സിദ്ദീഖ് മദനി, യൂനുസ് സലീം, മനാഫ് മാത്തോട്ടം, അയ്യൂബ് ഖാൻ, ടി.എം. അബ്‌ദുൽ റഷീദ്, നബീൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഖുർആൻ ലേണിംഗ് സ്കൂൾ പരീക്ഷ; യൂനുസ് സലീം ഹർശാബി എന്നിവർക്ക് ഒന്നാംറാങ്ക്

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

ഐ ഐ സി മദ്രസ സ്പോർട്സ് ഫെസ്റ്റ് നവംബർ 14, 15, തിയ്യതികളിൽ വഫ്രയിൽ നടക്കും

ഐ ഐ സി മദ്രസ സ്പോർട്സ് ഫെസ്റ്റ് നവംബർ 14, 15, തിയ്യതികളിൽ വഫ്രയിൽ നടക്കും

ഐ ഐ സി ആദർശ കുടുംബ സംഗമം വെള്ളിയാഴ്ച റിഗ്ഗഈ ഓഡിറ്റോറിയത്തിൽ

ഐ ഐ സി ആദർശ കുടുംബ സംഗമം വെള്ളിയാഴ്ച റിഗ്ഗഈ ഓഡിറ്റോറിയത്തിൽ

ഐ ഐ സി ഖുർആൻ പഠിതാക്കളുടെ കേന്ദ്ര പരീക്ഷ നടത്തി

ഐ ഐ സി ഖുർആൻ പഠിതാക്കളുടെ കേന്ദ്ര പരീക്ഷ നടത്തി

ഐ ഐ സി “മീറ്റ് ദ സ്കോളർ ” പ്രോഗ്രാം നവംബർ 6 വ്യാഴാഴ്ച്ച

ഐ ഐ സി “മീറ്റ് ദ സ്കോളർ ” പ്രോഗ്രാം നവംബർ 6 വ്യാഴാഴ്ച്ച