സി.ഐ.ഇ.ആര്‍ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷ; കുവൈത്ത് ഇസ്ലാഹി മദ്രസ്സക്ക് നൂറ് ശതമാനം വിജയം

കുവൈത്ത് സിറ്റി : കേരളത്തിലെ കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ചി (സി.ഐ.ഇ.ആര്‍) ന് കീഴിലുള്ള മദ്രസ്സകളിലെ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷയില്‍ കുവൈത്തിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ മദ്രസ്സകൾക്ക് നൂറ് ശതമാനം വിജയം. പരീക്ഷയില്‍ പങ്കെടുത്ത എല്ലാ കുട്ടികളും വിജയിച്ചു.  പൊതു പരീക്ഷയില്‍ എ പ്ലസ് നേടിയവർ  മിസ്ബ സൈനബ്, ആമിർ ഫർഹാൻ അനസ്, ഐമൻ അൽ ഫസാൻ, അമാൻ അഹ് മദ് എന്നിവരാണ്.അബ്ബാസിസ ഇൻറർഗ്രേറ്റഡ് സ്കൂളായിരുന്നു കുവൈത്തിലെ സെന്‍റര്‍. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പൊതു പരീക്ഷ നടന്നത്. പൊതു പരീക്ഷ സെന്‍ററുകള്‍ കേരളത്തിന് പുറമെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടായിരുന്നു. വെക്കേഷന് നാട്ടിലുള്ളവര്‍ക്ക് കേരളത്തിലും കുവൈത്തിലുള്ളവര്‍ക്ക് കുവൈത്തിലും പരീക്ഷ എഴുതാനായത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശ്വാസം നല്‍കി.  ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അബ്ബാസിയ, ഫഹാഹീൽ, സാൽമിയ എന്നിവിടങ്ങളിലാണ് മദ്രസ്സ പ്രവർത്തിക്കുന്നത്. വെക്കേഷൻ ക്ലാസ് നടന്നുവരുന്നു. പുതിയ അധ്യയന വർഷം സെപ്തംബറിൽ ആരംഭിക്കും. അഡ്മിഷൻ ആരംഭിച്ചതായി ഐ.ഐ.സി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നബീൽ ഫാറോഖ് അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫഹാഹീൽ – 9754 4617, സാൽമിയ-9665 8400, അബ്ബാസിയ-9959 3083

Related Posts

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

കുവൈറ്റ് സിറ്റി:ഹൃസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കേരളം ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് സുലൈമാൻ മദനിക്ക് കുവൈറ്റ് എയർപോർട്ടിൽ സ്വീകരണം നൽകി. കേന്ദ്ര നേതാക്കളായ സിദ്ദീഖ് മദനി, യൂനുസ് സലീം, മനാഫ് മാത്തോട്ടം, അയ്യൂബ് ഖാൻ, ടി.എം. അബ്‌ദുൽ റഷീദ്, നബീൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഖുർആൻ ലേണിംഗ് സ്കൂൾ പരീക്ഷ; യൂനുസ് സലീം ഹർശാബി എന്നിവർക്ക് ഒന്നാംറാങ്ക്

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

ഐ ഐ സി മദ്രസ സ്പോർട്സ് ഫെസ്റ്റ് നവംബർ 14, 15, തിയ്യതികളിൽ വഫ്രയിൽ നടക്കും

ഐ ഐ സി മദ്രസ സ്പോർട്സ് ഫെസ്റ്റ് നവംബർ 14, 15, തിയ്യതികളിൽ വഫ്രയിൽ നടക്കും

ഐ ഐ സി ആദർശ കുടുംബ സംഗമം വെള്ളിയാഴ്ച റിഗ്ഗഈ ഓഡിറ്റോറിയത്തിൽ

ഐ ഐ സി ആദർശ കുടുംബ സംഗമം വെള്ളിയാഴ്ച റിഗ്ഗഈ ഓഡിറ്റോറിയത്തിൽ

ഐ ഐ സി ഖുർആൻ പഠിതാക്കളുടെ കേന്ദ്ര പരീക്ഷ നടത്തി

ഐ ഐ സി ഖുർആൻ പഠിതാക്കളുടെ കേന്ദ്ര പരീക്ഷ നടത്തി

ഐ ഐ സി “മീറ്റ് ദ സ്കോളർ ” പ്രോഗ്രാം നവംബർ 6 വ്യാഴാഴ്ച്ച

ഐ ഐ സി “മീറ്റ് ദ സ്കോളർ ” പ്രോഗ്രാം നവംബർ 6 വ്യാഴാഴ്ച്ച