ഇസ്ലാഹി മദ്രസ്സ ഫെസ്റ്റ് : ഓവറോൾ കലാ കിരീടം അബ്ബാസിയക്ക് 

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ സർഗ്ഗമേളയുടെ ഹൽവാമധുരമായ ഓവറോൾ കലാ കിരീടം അബ്ബാസിയ മദ്രസ്സയ്ക്ക്. സാൽമിയ മദ്രസ്സ രണ്ടാം സ്ഥാനവും ഫഹാഹീൽ മദ്രസ്സ മൂന്നാം സ്ഥാനവും നേടി.  കണ്ണിമചിമ്മാതെ വേദികൾക്ക്‌ കൂട്ടിരുന്ന കുവൈത്ത് പ്രവാസി കാണികൾ കലോത്സവ പ്രതിഭകൾക്ക്‌ ഹൃദയംകൊണ്ട്‌ പിന്തണയേകി.

കിഡ്സ് വിഭാഗത്തിൽ  വ്യക്തിഗത വിജയിയായി മുഹമ്മദ് ഇലാശിനെ തെരെഞ്ഞെടുത്തു. ജൂനിയർ വിഭാഗത്തിൽ അയാൻ മുഹമ്മദ് നൌഫലും നേടി. സബ് ജൂനിയറിൽ അയാൻ മുഹമ്മദ് ഷബീറും ആയിശ ഷെറിനും വിജയിയായി. സീനിയർ വിഭാഗത്തിൽ റെനിൻ റഹീസ്, മിസ്ബ സൈനബ് മഠത്തിൽ, അമാൻ ഫർദ്ദീൻ എന്നിവർ വ്യക്തിഗത വിജയികളായി.

സംഗമം ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം സംഗമം ഉദ്ഘാടനം ചെയ്തു. ഡോ. അമീർ, അൻസാരി അബ്ദുറഹിമാൻ, നിരവധി പ്രമുഖർ  വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ട്രഷറർ അനസ് പാനായിക്കുളം, ഉപാധ്യക്ഷൻ  സിദ്ധീഖ് മദനി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഫിറോസ് ചുങ്കത്തറ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളും സ്റ്റുഡൻസ് വളണ്ടിയർ സംഘവും പരിപാടികൾ നിയന്ത്രിച്ചു.
വിവിധ കാറ്റഗറിയിൽ കുരുന്നുകളുടെ വൈവിധ്യമായ  പരിപാടികൾ സംഗമത്തിന് മാറ്റ്കൂട്ടി. ഔക്കാഫ് മത കാര്യ വകുപ്പിൻറെ കീഴിലുള്ള റിഗ്ഗയിലെ വിശാലമായ ഔക്കാഫ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ നൂറ് കണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുത്തത്. പുതിയ അഡ്മിഷന് ബന്ധപ്പെടുക 97562375 (അബ്ബാസിയ),  94970233 (സാൽമിയ), 69054515 (ഫഹാഹീൽ)

Related Posts

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

കുവൈറ്റ് സിറ്റി:ഹൃസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കേരളം ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് സുലൈമാൻ മദനിക്ക് കുവൈറ്റ് എയർപോർട്ടിൽ സ്വീകരണം നൽകി. കേന്ദ്ര നേതാക്കളായ സിദ്ദീഖ് മദനി, യൂനുസ് സലീം, മനാഫ് മാത്തോട്ടം, അയ്യൂബ് ഖാൻ, ടി.എം. അബ്‌ദുൽ റഷീദ്, നബീൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഖുർആൻ ലേണിംഗ് സ്കൂൾ പരീക്ഷ; യൂനുസ് സലീം ഹർശാബി എന്നിവർക്ക് ഒന്നാംറാങ്ക്

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

സുലൈമാൻ മദനിക്ക് സ്വീകരണം നൽകി

ഐ ഐ സി മദ്രസ സ്പോർട്സ് ഫെസ്റ്റ് നവംബർ 14, 15, തിയ്യതികളിൽ വഫ്രയിൽ നടക്കും

ഐ ഐ സി മദ്രസ സ്പോർട്സ് ഫെസ്റ്റ് നവംബർ 14, 15, തിയ്യതികളിൽ വഫ്രയിൽ നടക്കും

ഐ ഐ സി ആദർശ കുടുംബ സംഗമം വെള്ളിയാഴ്ച റിഗ്ഗഈ ഓഡിറ്റോറിയത്തിൽ

ഐ ഐ സി ആദർശ കുടുംബ സംഗമം വെള്ളിയാഴ്ച റിഗ്ഗഈ ഓഡിറ്റോറിയത്തിൽ

ഐ ഐ സി ഖുർആൻ പഠിതാക്കളുടെ കേന്ദ്ര പരീക്ഷ നടത്തി

ഐ ഐ സി ഖുർആൻ പഠിതാക്കളുടെ കേന്ദ്ര പരീക്ഷ നടത്തി

ഐ ഐ സി “മീറ്റ് ദ സ്കോളർ ” പ്രോഗ്രാം നവംബർ 6 വ്യാഴാഴ്ച്ച

ഐ ഐ സി “മീറ്റ് ദ സ്കോളർ ” പ്രോഗ്രാം നവംബർ 6 വ്യാഴാഴ്ച്ച